സ്റ്റിമുലേട്ടറില്‍ നിന്നും വിവരങ്ങള്‍ നീക്കംചെയ്തിരുന്നതായി മലേഷ്യ

1965041_691478940894388_942932764_nകാണാതായ മലേഷ്യന്‍ വിമാനം നിയന്ത്രിച്ചിരുന്ന പൈലറ്റിന്‍റെ വീട്ടില്‍ നിന്നും കണ്ടെടുത്ത ഫ്ലൈറ്റ് സ്റ്റിമുലേട്ടറില്‍ നിന്നും ചില വിവരങ്ങള്‍ മായ്ച്ചുകളഞ്ഞിരുന്നതായി മലേഷ്യ.  മായ്ച്ച വിവരങ്ങള്‍ വീണ്ടും ലഭ്യമാക്കാന്‍ ഫോറന്‍സിക് വിദഗ്‍ധര്‍ കിണഞ്ഞു പരിശ്രമിക്കുകയാണെന്നും ഗതാഗത മന്ത്രി ഹിസാമുദ്ദീന്‍ ഹുസൈന്‍ അറിയിച്ചു. വിമാനം കണ്ടെത്തിയതായുള്ള വാര്‍ത്ത തെറ്റാണെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍ പൈലറ്റായ ക്യാപ്റ്റന്‍ സഹാരി അഹമ്മദ് ഷാ നിരപരാധിയാണെന്നും എന്തെങ്കിലും തെറ്റ് ചെയ്‍തതായി കണ്ടെത്തുന്നതുവരെ അദ്ദേഹത്തെ കുറ്റക്കാരനായി കാണേണ്ടതില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വിമാനത്തിലുണ്ടായിരുന്ന വിദേശ പൌരന്‍മാരെ കുറിച്ചുള്ള അന്വേഷണങ്ങള്‍ നടന്നുവരികയാണ്. ഉക്രൈനില്‍ നിന്നും റഷ്യയില്‍ നിന്നുമുള്ള മൂന്ന് യാത്രക്കാരെ കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ മാത്രമാണ് ഇനി ലഭിക്കാനുള്ളത്. ഇതുവരെ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സംശയകരമായ ഒന്നും ഉള്‍തിരിഞ്ഞിട്ടില്ല.

മാലിദ്വീപില്‍ വിമാനം കണ്ടതായുള്ള റിപ്പോര്‍ട്ടുകള്‍ മാലി പൊലീസ് അന്വേഷിച്ചുവെന്നും ഇത്തരം വാര്‍ത്തകളില്‍ കഴമ്പില്ലെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞതെന്നും ഗതാഗതമന്ത്രി വ്യക്തമാക്കി. മാര്‍ച്ച് എട്ടിന് ഒരു വിമാനം താഴ്ന്ന് പറക്കുന്ന് കണ്ടതായി മാലി നിവാസികള്‍ അവകാശപ്പെട്ടതാണ് ഇത്തരമൊരു സംശയത്തിന് വഴിവച്ചത്.

Leave a comment