ലോകത്തെ ആദ്യ സൗരോര്‍ജ ശൗച്യാലയങ്ങള്‍ ഇന്ത്യയില്‍

Solar-Toiletസൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തെ ആദ്യത്തെ ശൗച്യാലയങ്ങള്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്നു. ബില്‍ ആന്റ് ഗെയ്റ്റ്‌സ് ഫൗണ്ടേഷന്റെ റീഇന്‍വെന്റ് ദി ടോയ്‌ലറ്റ് ചലഞ്ച് എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് സൗരോര്‍ജ്ജ ശൗച്യാലയങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്.

മനുഷ്യവിസര്‍ജ്യം ഉയര്‍ന്ന താപനിലയില്‍ ചൂടാക്കി രോഗാണുവിമുക്തമായ കരിക്കട്ടയാക്കി മാറ്റുന്ന ശൗച്യാലയങ്ങളാണ് ഇവ. ബയോചാര്‍ എന്ന് വിളിക്കുന്ന ഈ കരി വിളകള്‍ക്ക് വളമായി ഉപയോഗിക്കാമെന്നും ഗവേഷകര്‍ പറയുന്നു. ഡല്‍ഹിയില്‍ മാര്‍ച്ച് 20 മുതല്‍ 22 വരെ സൗരോര്‍ജ ശൗച്യാലയങ്ങള്‍ ഗവേഷകര്‍ക്കും എഞ്ചീനയര്‍മാര്‍ക്കുമായി പ്രദര്‍ശിപ്പിക്കും.

മനുഷ്യവിസര്‍ജ്യത്തിന്റെ ശരിയായ സംസ്‌കരണത്തിന്റെ അഭാവം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും അതിലൂടെ മരണത്തിനും ഇടയാകാറുണ്ട്. മനുഷ്യവിസര്‍ജ്യമുള്‍പ്പെടെയുള്ള മാലിന്യങ്ങളില്‍ ഉള്ള പകര്‍ച്ച വ്യാധികള്‍ക്ക് കാരണമാകുന്ന രോഗാണുക്കള്‍ കലര്‍ന്ന വെള്ളവും ഭക്ഷണപദാര്‍ത്ഥങ്ങളും കഴിക്കുന്നതിന്റെ ഫലമായി പ്രതിവര്‍ഷം 7 ലക്ഷത്തോളം കുട്ടികള്‍ ലോകത്ത് മരിക്കുന്നുണ്ടെന്നാണ് കണക്കുകള്‍.

സൗരോര്‍ജ്ജ ശൗച്യാലയങ്ങള്‍ വരുന്നതോടെ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് തടയിടാനാകുമെന്നാണ പ്രതീക്ഷയിലാണ് ഗവേഷകര്‍.

Leave a comment