മതനിന്ദ ആരോപിച്ച് കൈ വെട്ടി മാറ്റപ്പെട്ട പ്രൊഫ. ജോസഫിന്റെ ഭാര്യ തൂങ്ങി മരിച്ച നിലയില്‍.

imageകൊച്ചി: പ്രവാചക നിന്ദ ആരോപിച്ച് മതതീവ്രവാദികള്‍ വലതു കൈപ്പത്തി വെട്ടി മാറ്റിയ തൊടുപുഴ ന്യൂമാന്‍ കോളേജിലെ മുന്‍ മലയാളം അധ്യാപകന്‍ ടി.ജെ. ജോസഫിന്റെ ഭാര്യ തൂങ്ങി മരിച്ച നിലയില്‍. ജോസഫിന്റെ ഭാര്യ സലോമിയെയാണ് വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. ആത്മഹത്യയാണെന്നാണ് സംശയം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

2010 ജൂലൈ 4നാണ് മൂവാറ്റുപുഴ നിര്‍മല കോളേജിനടുത്തുവച്ച് ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടി മാറ്റിയത്. ചോദ്യ പേപ്പറില്‍ പ്രവാചകന്‍ മുഹമ്മദ് നബിയെ അവഹേളിക്കുന്ന ചോദ്യം എഴുതി ചേര്‍ത്തു എന്ന ആരോപണത്തിന് വിധേയനായ ജോസഫിന്റെ കൈപ്പത്തി ഒരു സംഘം മതതീവ്രവാദികളാണ് വെട്ടിമാറ്റിയത്. മതനിന്ദ കുറ്റം ആരോപിക്കപ്പെട്ട പ്രൊഫസര്‍ ജോസഫിനെ പിന്നീട് കോളജ് മാനേജ്മെന്റ് സര്‍വീസില്‍നിന്ന് പുറത്താക്കിയിരുന്നു.

സലോമിയുടെ മൃതദേഹം ഇപ്പോള്‍ മോര്‍ച്ചറിയില്‍ ഇന്‍ക്വസ്റ്റിന് വിധേയമാക്കുകയാണ് ഇപ്പോള്‍. പ്രൊഫ. ജോസും ബന്ധുക്കളും ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. – See more at: http://www.asianetnews.tv/news/article/8432_prof.-joseph-s-wife-found-dead#sthash.pjlv4KE6.dpuf

Leave a comment