പൂസായി സ്ത്രീകളെ തെറി വിളിച്ചു; ഒടുവില്‍ വസ്ത്രം പോലുമില്ലാതെ തോട്ടില്‍ ചാടേണ്ടി വന്നു !

drunk-manവെള്ളമടിച്ചാല്‍ വയറ്റില്‍ കിടക്കണം എന്ന് പറയുന്നത് എത്ര ശരിയാണ്. അല്ലെങ്കില്‍ നാട്ടുകാരും മറ്റും തരുന്നത് ക മ മിണ്ടാതെ സ്വീകരിച്ചോണം. ഇന്നലെ കൊല്ലം പത്തനാപുരത്താണ് വെള്ളമടിച്ച് പെട്രോള്‍ പമ്പിലെ സ്ത്രീകള്‍ക്ക് നേരെ അശ്ലീലം ചൊരിഞ്ഞ മദ്യപാനിക്ക് സ്ത്രീകളും നാട്ടുകാരും ചേര്‍ന്ന് എട്ടിന്റെ പണി കൊടുത്തത്. ഒടുവില്‍ കക്ഷിക്ക് വസ്ത്രം പോലും ഉപേക്ഷിച്ച് സമീപത്തെ തോട്ടില്‍ ചാടി നീന്തി രക്ഷപ്പെടെണ്ടി വന്നു. പത്തനാപുരം കല്ലുംക്കടവിലെ അയ്യപ്പാ ഫ്യൂവല്‍സില്‍ കഴിഞ്ഞ ദിവസം വൈകുന്നരം മൂന്ന് മണിയോടെയാണ് സംഭവം.

ബൈക്കില്‍ മൂന്ന്‍ പേരെ വെച്ചാണ് കുണ്ടയം മലങ്കാവ് സ്വദേശി വിന്‍സ് പെട്രോള്‍ അടിക്കാന്‍ പമ്പിലെത്തിയത്. ഫുള്‍ തണ്ണി ആയിരുന്ന വിന്‍സിന്റെ കയ്യിലിരുന്ന ബിയര്‍കുപ്പി പെട്രോള്‍ പമ്പില്‍ വെച്ച് താഴെ വീണു പൊട്ടി. അതോടെ വിന്‍സിന്റെ സമനില തെറ്റുകയായിരുന്നു. അതും കൂടാതെ താഴെ വീണ കുപ്പിച്ചില്ല് കോരിക്കളയാന്‍ കൂടി പമ്പിലെ സ്ത്രീ ജീവനക്കാരി ആവശ്യപ്പെട്ടതോടെ ഇയാള്‍ പച്ചതെറിയുമായി സ്ത്രീകള്‍ക്ക് നേരെ തിരിയുകയായിരുന്നു. രണ്ടു സ്ത്രീകളെ മര്‍ദ്ദിക്കുക കൂടി ചെയ്തതോടെ സ്ത്രീകളും നാട്ടുകാരും കൂടി ഇയാള്‍ക്കെതിരെ തിരിയുകയായിരുന്നു.

അതിനിടെ ഇയാളുടെ പെര്‍ഫോമന്‍സില്‍ ക്ഷുഭിതയായ ഒരു ജീവനക്കാരി ചെരിപ്പെടുത്തു ഇയാള്‍ക്ക് നേരെ തിരിയുകയായിരുന്നു. അടി കിട്ടിയതോടെയാണ് ഇയാള്‍ക്ക് സ്വബോധം വന്നത്. നാട്ടുകാര്‍ കൂടി ഓടി വന്നതോടെ സാംഗതി പന്തിയല്ലെന്ന് കണ്ട വിന്‍സ് സമീപത്തെ തോട്ടില്‍ ചാടുകയായിരുന്നു. നാട്ടുകാരുടെ അടിയില്‍ വസ്ത്രം കീറി പൂര്‍ണ നഗ്നനായ കക്ഷിക്ക് തോട്ടില്‍ ചാടുകയല്ലാതെ വേറെ വഴി ഉണ്ടായിരുന്നില്ല.

സംഭവം അപ്പോള്‍ തന്നെ പത്തനാപുരം പോലീസിനെ അറിയിച്ചിരുന്നുവെങ്കിലും ഒരു ഓട്ടോ അയച്ചു തന്നാല്‍ വരാമെന്നായിരുന്നു പോലിസ് മറുപടി നല്‍കിയതെന്ന് സ്ത്രീകള്‍ ആരോപിക്കുന്നു.

Leave a comment