കാണാതായ വിമാനത്തിന്‍റെ ഉപഗ്രഹചിത്രവുമായി ഇന്ത്യന്‍ വിദ്യാര്‍ഥി

HY19SATELLITE_IMAG_1795993fദുരൂഹതകളിലേക്ക് ഒളിമങ്ങിയ മലേഷ്യന്‍ വിമാനത്തിന്‍റേതെന്ന് സംശയിക്കുന്ന ഉപഗ്രഹചിത്രവുമായി ഇന്ത്യന്‍ വിദ്യാര്‍ഥി രംഗത്ത്. ഹൈദരബാദ് സ്വദേശിയായ അനൂപ് മാധവാണ് വിമാനത്തിന്‍റെ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവിട്ടത്. ആന്‍ഡമാന്‍ ദ്വീപിന് മുകളിലൂടെ താഴ്ന്ന് പറക്കുന്ന വിമാത്തിന്‍റെ ചിത്രമാണ് അനൂപ് കണ്ടെത്തിയത്. ഇതു സംബന്ധിച്ച് അനൂപിന്‍റെ ചെറിയൊരു കുറിപ്പോടു കൂടി സിഎന്‍എന്‍ ഈ ചിത്രം നേരത്തെ പുറത്തുവിട്ടിരുന്നു. ഡിജിറ്റല്‍ ഗ്ലോബ് സാറ്റലൈറ്റില്‍ നിന്നുള്ള ചിത്രമാണ് അനൂപ് പുറത്തുവിട്ടത്. ഉപഗ്രഹത്തില്‍ നിന്നുള്ള ചിത്രങ്ങളില്‍ നിന്നും വിമാനം കണ്ടെത്താനുള്ള ശ്രമത്തില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അനൂപ് മുഴുകിയിരിക്കുകയായിരുന്നു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായി അനവധി പേര്‍ ക്രൌഡ് സോഴ്‍സിങിലൂടെ വിമാനം കണ്ടെത്താനുള്ള ശ്രമത്തില്‍ മുഴുകിയിട്ടുണ്ട്.

ആന്‍ഡമന്‍ ദ്വീപിലെ ശിബ്പൂര്‍ എയര്‍സ്ട്രിപ്പിന് മുകളിലായാണ് വിമാനം കണ്ടെത്തിയിട്ടുള്ളത്. സൈനികാവശ്യങ്ങള്‍ക്കു മാത്രമാണ് ഇത് പതിവായി ഉപയോഗിക്കാറുള്ളത്.  റഡാറുകളെ അതിജീവിക്കാന്‍ സൈനിക വിമാനങ്ങള്‍ പിന്തുടരുന്ന താഴ്ന്ന് പറക്കല്‍ രീതി തന്നെയാണ് ദിശതിരിച്ചുവിട്ട ശേഷം മലേഷ്യന്‍ വിമാനവും പിന്തുടര്‍ന്നതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.  സൈബര്‍ വിദ്യ ഉപയോഗിച്ചുള്ള ആദ്യ വിമാന റാഞ്ചലാണ് ഇതെന്ന അനുമാനത്തിലാണ് അന്വേഷണ സംഘം ഇപ്പോള്‍. താന്‍ കണ്ടെത്തിയത് കാണാതായ മലേഷ്യന്‍ വിമാനം തന്നെയാണെന്ന് ഉറപ്പുണ്ടെന്നും ചിത്രത്തിലുള്ള വിമാനത്തിന്‍റെയും കാണാതായ വിമാനത്തിന്‍റെയും നിറം ഒന്നാണെന്നും അനൂപ് പറയുന്നു.

Leave a comment