വിവാദ പരാമര്‍ശം:ശശി തരൂര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

wpid-tharoor-2തിരുവനന്തപുരം: സുനന്ദാ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് തന്നെ ആക്ഷേപിച്ചു എന്നാരോപിച്ച് തിരുവനന്തപുരത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡോ.ശശി തരൂര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

സി.പി.ഐ.എം നേതാവ് എം.വിജയകുമാര്‍, വി.എസ് സുനില്‍കുമാര്‍ എം.എല്‍.എ ബി.ജെ.പി നേതാക്കള്‍, റിപ്പോര്‍ട്ടര്‍ ചാനല്‍, എന്നിവര്‍ക്കെതിരെയാണ് പരാതി. പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം ചോദിക്കും.

സ്ത്രീ പീഡനത്തിലാണ് തരൂരിന് പി.എച്ച്.ഡി എന്ന പരാമര്‍ശത്തെ തുടര്‍ന്നാണ് വിജയകുമാറിനെതിരെ ശശി തരൂര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. സുനന്ദാ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് തരൂരിനെതിരെ മഹിളാ മോര്‍ച്ചയുടെ പേരില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചതിനാണ് ബി.ജെ.പിക്കെതിരെ പരാതി നല്‍കിയത്. റിപ്പോര്‍ട്ടര്‍ ചാനല്‍ നടത്തിയ ചര്‍ച്ചാ പരിപാടിയില്‍ തരൂരിനെ ആക്ഷേപിച്ചു എന്നാരോപിച്ചാണ് വി.എസ് സുനില്‍കുമാറിനെതിരെയും റിപ്പോര്‍ട്ടര്‍ ചാനലിനെതിരെയും പരാതി.

Leave a comment