രാഷ്ട്രീയ നേതാക്കളുടെ ആകാശ യാത്രക്ക് ചെലവത്ര ?

An aerial view of Air India planes parked at Bombay airport August 4, 2005. [Boeing Co.] expects fir..പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ മണ്ഡലങ്ങളിലെത്തി പ്രചാരണം നയിക്കാനാണ് താര പ്രചാരകരുടെ ശ്രമം. അതിനായി അവര്‍ കൂടുതലും ആശ്രയിക്കുന്നത് ചാര്‍ട്ടേഡ് വിമാനങ്ങളോ ഹെലികോപ്റ്ററുകളോ ആണ്. താരപ്രചാരകരില്‍ ചിലരുടെ യാത്രാച്ചെലവ് എങ്ങനെയെന്ന് ഒന്നു നോക്കാം.

  • താര പ്രചാരകരില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ്. രാഹുല്‍ ഉപയോഗിക്കുന്ന എട്ടു സീറ്റുള്ള ഫാല്‍ക്കണ്‍ ഹെലികോപ്റ്റര്‍ ഒരു മണിക്കൂര്‍ ഉപയോഗിക്കുന്നതിന് നല്‍കേണ്ട വാടക 2.85ലക്ഷം രൂപ. കോണ്‍ഗ്രസ് അധ്യക്? സോണിയാ ഗാന്ധിയും ഇതേ കോപ്റ്ററില്‍ തന്നെയാണ് പ്രചാരണത്തിനെത്തുന്നത്. ജിഎംആര്‍ ആണ് ഈ കോപറ്റര്‍ നല്‍കുന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മാത്രമെ ജിഎംആര്‍ വിമാനങ്ങള്‍ നല്‍കൂ എന്ന പ്രത്യേകതയുമുണ്ട്.
  • പ്രധാനമന്ത്രിയാവാനുള്ള പോരാട്ടത്തില്‍ നരേന്ദ്ര മോദിക്ക് മുന്നില്‍ പിന്തള്ളപ്പെട്ടുപോയെങ്കിലും പ്രചാരണത്തില്‍ എല്‍ കെ അഡ്വാനി മുന്നില്‍ തന്നെയുണ്ട്. 2009ലെ പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായിരുന്ന അദ്വാനി തന്റെ ബെല്‍ 412 വിമാനത്തില്‍ പറന്നത് 200 മണിക്കൂര്‍. ഇതിനുള്ള വാടക മണിക്കൂറില്‍ രണ്ടു ലക്ഷം രൂപ.
  • ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായ നരേന്ദ്ര മോദിയുടെ യാത്രകള്‍ മിക്കവാറും സ്വകാര്യ വിമാനങ്ങളിലാണ്. എസ്സാര്‍, അദാനി, റിലയന്‍സ് എന്നിവയാണ് ഈ വിമാനങ്ങള്‍ നല്‍കുന്നത്. അതിനാല്‍ തന്നെ യഥാര്‍ഥ ചെലവ് ഇപ്പോഴും അജ്ഞാതം.
  • ചത്തീസ്ഗഡ് മുഖ്യമന്ത്രിയാണെങ്കിലും തെരഞ്ഞടുപ്പ് ചെലവിന്റെ കാര്യത്തില്‍ രമണ്‍ സിംഗ് ഒട്ടും പുറകിലല്ല. കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അടുത്തിടെ വാര്‍ത്തയില്‍ നിറഞ്ഞ അഗസ്റ്റ വെസ്റ്റ്ലാന്‍ഡിന്റെ വിമാനത്തിലായിരുന്നു രമണ്‍സിംഗിന്റെ പറക്കല്‍ പ്രചാരണം. ചെലവ് മണിക്കൂറിന് 1.60 ലക്ഷം രൂപ
  • മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹലോട്ടിന് നിയമസഭാ തെരഞ്ഞെടുപ്പില്‍ അടിതെറ്റിയെങ്കിലും പറക്കല്‍ ചെലവിന്റെ കാര്യത്തില്‍ അദ്ദേഹം ഒന്നാമതുതന്നെയുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗെഹലോട്ട് പ്രചാരണത്തിനായി ഉപയോഗിച്ച ബെല്‍-429 വിമാനത്തിന് മണിക്കൂറില്‍ നല്‍കേണ്ട വാടക 1.5 ലക്ഷം മുതല്‍ 1.65 ലക്ഷം വരെ. എതിര്‍പക്ഷത്താണെങ്കിലും ബിജെപിയുടെ വസുന്ധര രാജി സിന്ധ്യയും ഗെഹലോട്ടിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ബെല്‍4-29 വിമാനത്തില്‍ തന്നെയായിരുന്നു പ്രചാരണം

Leave a comment