പൊട്ടക്കിണറ്റില്‍ നിന്ന് കോടികള്‍ വിലമതിക്കുന്ന പഞ്ചലോഹ വിഗ്രഹങ്ങള്‍ കണ്ടെടുത്തു

imageപൊട്ടക്കിണറ്റില്‍ നിന്ന് കോടികള്‍ വിലമതിക്കുന്ന പഞ്ചലോഹ വിഗ്രഹങ്ങള്‍ കണ്ടെടുത്തു. തിരുവനന്തപുരം മലയിന്‍കീഴിലാണ് സംഭവം.

മലയിന്‍കീഴ് മണിയറ വിളയില്‍ ഭാസ്‌കരന്റെ വീട്ടിലെ കിണര്‍ വൃത്തിയാക്കുന്നതിനെടയാണ് കിണറ്റില്‍ നിന്ന് പഞ്ചലോഹ വിഗ്രങ്ങള്‍ കണ്ടെത്തിയത്. പഞ്ചലോഹത്തില്‍ നിര്‍മിതമായ വിഗ്രഹങ്ങള്‍ക്ക് ഒന്നരക്കോടിരൂപയാണ് പ്രാഥമികമായി വില നിശ്ചയിച്ചിട്ടുള്ളത്. മുരുകന്റേയും ഗണപതിയുടേയും വിഗ്രഹങ്ങളാണിത്. തമിഴ്‌നാട്, തഞ്ചാവൂര്‍ ഭാഗങ്ങളില പുരാതന ക്ഷേത്രങ്ങളില്‍ കണ്ടുവരുന്ന വിഗ്രഹങ്ങളോട് സാമ്യമുള്ളതാണിത്. അതിനാല്‍ തന്നെ അവിടെ നിന്ന് കടത്തിയതാണോ എന്നാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്. റോഡിനോട് ചേര്‍ന്നുള്ള കിണറാണിത്.

കാട്ടാക്കട കോടതി അപ്രൈസര്‍ സുബ്രഹ്മണ്യസ്വാമിയാണ് പ്രാഥമിക വില നിശ്ചയിച്ചത്. കൂടുതല്‍ പരിശോധനകള്‍ക്കായി പുരാവസ്തുവകുപ്പും എത്തുന്നുണ്ട്.

Leave a comment