നികൃഷ്ടജീവി പ്രയോഗം: ബല്‍റാമിനെതിരെ ഡീന്‍

Balram-Deanഇടുക്കി: ഇടുക്കി ബിഷപ്പിനെ നികൃഷ്ട ജീവിയോട് ഉപമിച്ച് പ്രസ്താവനയിറക്കിയ വി.ടി. ബല്‍റാമിനെതിരെ ഡീന്‍ കുര്യാക്കോസ്. ബല്‍റാമിന്റെ പ്രസ്താവന അനവസരത്തിലാണ്. ഇടുക്കി രൂപതയുമായി കോണ്‍ഗ്രസ്സിന് പ്രശ്‌നമില്ല. മാധ്യമങ്ങള്‍ പോയ ശേഷം ഇടുക്കി ബഷപ്പുമായുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ത്തെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം ഇടുക്കി ബിഷപ്പിനെ സന്ദര്‍ശിച്ച ഡീനിനെ ഇടുക്കി ബിഷപ്പ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ഇടുക്കി ബിഷപ്പിനെതിരെ ഫെയ്‌സ്ബുക്കിലൂടെയാണ് ബല്‍റാം പ്രതികരിച്ചത്. വീട്ടില്‍ വരുന്നവരെ അധിക്ഷേപിച്ച് ആട്ടിയിറക്കുന്ന നികൃഷ്ട ജീവികള്‍ ഇപ്പോഴുമുണ്ടെന്നായിരുന്നു ബല്‍റാമിന്റെ പ്രതികരണം.

ഇത് വിവാദമായതോടെ വി.ടി ബല്‍റാമിനെ കെപിസിസി താക്കീത് ചെയ്തിരുന്നു.

Leave a comment