ചതിച്ചാല്‍ മുറിച്ചെടുക്കും: ഹോങ്കോങില്‍ സംഭവം നടന്നു!

3572491609_sex-rape-penis-cut-offചതിച്ചവന്റെ ലിംഗം മുറിച്ചെടുത്ത പെണ്ണ്്- 22 ഫീമെയില്‍ കോട്ടയം എന്ന ആഷിഖ് അബു ചിത്രം നമ്മുടെ സമൂഹത്തെ ഞെട്ടിച്ചതും കയ്യടിമേടിച്ചതും വെറുതെയല്ല. ചിത്രം തിയറ്ററില്‍ വന്‍ഹിറ്റായി. ജനങ്ങള്‍ സിനിമയ്‌ക്കൊപ്പം നിന്നു. പെണ്‍ശരീരത്തിന് വിലകല്‍പ്പിക്കാത്തവരെ ഇതുതന്നെ ചെയ്യണമെന്ന് ആണുങ്ങള്‍ പോലും പറഞ്ഞു.

ചിത്രത്തിലെ സംഭവങ്ങള്‍ യഥാര്‍ഥത്തില്‍ നടന്നത് ഹോങ്കോങിലാണ്, 2012. കേസില്‍ വിചാരണ ആരംഭിച്ചതായി ഹോങ്കോങ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്‌നേഹം നടിച്ചു പിന്നാലെ നടന്നു ഒടുവില്‍ ബലാല്‍സംഗം ചെയ്ത പുരുഷന്റെ ലിംഗം മുറിച്ചെടുത്തത് യുങ് കി എന്ന സ്ത്രീയാണ്. നാല്‍പത്തിയൊന്നു വയസുണ്ട് ഇവര്‍ക്ക്. യുവോ ഹുയി എന്നാണ് ഇവരുടെ കള്ളകാമുകന്റെ പേര്. ഒരുവര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു. ചോദിക്കുന്ന പണം കൊടുത്തില്ലെങ്കില്‍ നഗ്നചിത്രങ്ങള്‍ ഇന്റര്‍നെറ്റിലിടുമെന്നായിരുന്നു ഭീഷണി. വഴക്ക് മുറുകിയ ദിവസം സ്ത്രീയെ മര്‍ദ്ധിക്കുകയും തല നിലത്ത്് ഇടിപ്പിക്കുകയും ചെയ്തു ഇയാള്‍. ശേഷം ക്രൂരമായി മാനഭംഗം ചെയ്തു.

സഹികെട്ട സ്ത്രീ ഉറക്കഗുളികകൊടുത്ത് മയക്കിയശേഷം കുളിമുറിയില്‍ വെച്ച് ഇയാളുടെ ലിംഗം സ്ത്രീ കത്രിക കൊണ്ട് മുറിച്ചുമാറ്റുകയായിരുന്നു. ശേഷം ചുറ്റികയ്ക്ക് തലയ്ക്കടിച്ചുകൊന്നു. യുങ്ങിനെതിരെ കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്. കേസ് വിചാരണ 11 ദിവസമാണ്. എന്തായാലും പുരുഷന് സ്ത്രീകൊടുത്ത പണി കൃത്യമെന്ന് ഇന്റര്‍നെറ്റ് ലോകം വിലയിരുത്തുന്നു. അമേരിക്കന്‍ ചിത്രമായ ഐ സ്പിറ്റ് ഓണ്‍ യുവര്‍ ഗ്രേവ് സിനിമ പരമ്പരയും ശ്രേണിയിലുള്ളതാണ്.

Leave a comment