സെയിഫ് അലി ഖാനെതിരെ കേസ്

saifബോളിവുഡ് നടന്‍ സെയിഫ് അലി ഖാനെതിരെ കേസ്. ഹോട്ടലില്‍ വെച്ചുണ്ടായ തര്‍ക്കത്തില്‍ പ്രവാസികളായ രണ്ട് ഇന്ത്യാക്കാരുടെ പരാതിയിലാണ് മുംബൈ പോലീസ് കേസ്സെടുത്തിരിക്കുന്നത്.

രണ്ട് വര്‍ഷം മുമ്പ് മുംബൈയിലെ ഒരുഹോട്ടലില്‍ വെച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഭവങ്ങളാണ് കേസിനാസ്പദം.  ഭാര്യ കരീനാ കപൂര്‍, ഭാര്യാ സഹോദരി കരിഷ്മ കപൂര്‍, നടിമാരായ മല്ലിക അറോറ, അമൃത അറോറ എന്നിവരും സെയിഫ് ആലി ഖാനോടൊപ്പമുണ്ടായിരുന്നു.

പ്രവാസികളുടെ പരാതിയില്‍ അന്ന് മൂന്ന് പുരുഷന്‍മാര്‍ക്കെതിരെ കേസ്സെടുത്തിരുന്നെങ്കിലും ജാമ്യം നല്‍കി വിട്ടയച്ചിരുന്നു. ദക്ഷിണാഫ്രിക്കയില്‍ ബിസിനസ് നടത്തുന്നവരാണ് പരാതിക്കാര്‍.

ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരം സെക്ഷന്‍ 325യും 34 ഉം സെയിഫ് അലി ഖാനെതിരെ ചുമത്തിയിട്ടുണ്ട്.

Leave a comment