പാകിസ്ഥാന്‍ തെറ്റായ സിഗ്നല്‍ നല്‍കി: ഇന്ത്യന്‍ വിമാനം അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

image (1)ദില്ലി: പാകിസ്ഥാനിലെ എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ നിന്നു ലഭിച്ച തെറ്റായ വിവരം അനുസരിച്ചു പറന്ന എയര്‍ ഇന്ത്യ വിമാനം വന്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ലണ്ടനിലെ ഹീത്രൂ വിമാനതാവളത്തില്‍ നിന്നും മുംബൈയിലേക്ക് വരുന്ന എയര്‍ ഇന്ത്യ വിമാനമാണു ദുബായില്‍ നിന്നുള്ള ഫിലിപ്പീന്‍സ് എയര്‍ലൈന്‍സുമായി കൂട്ടിയിടിക്ക് വഴിയൊരുങ്ങിയത്.

കറാച്ചി എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ നിന്നു ലഭിച്ച തെറ്റായ നിര്‍ദേശമാണ് ഇന്ത്യന്‍ വിമാനത്തെ വഴിതെറ്റിച്ചതെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ എയര്‍ ഇന്ത്യ കടുത്ത പ്രതിഷേധം അറിയിച്ചിട്ടുണ്ട്. അതേസമയം , പാകിസ്ഥാനില്‍ നിന്ന് ഇങ്ങനെയൊരു സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും എയര്‍ ഇന്ത്യ അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ ഇന്ത്യ പാകിസ്ഥാനെ അതൃപ്തി അറിയിച്ചു.

Leave a comment