കുറ്റക്കാരിയെന്ന് വീണ്ടും അമേരിക്ക; ദേവയാനി ഖോബ്രഗഡേയ്ക്കെതിരെ അറസ്റ്റ് വാറണ്ട്

M_Id_454883_Devyani_Khobragadeന്യൂയോര്‍ക്ക്: വിസ തട്ടിപ്പ് കേസില്‍ ദേവയാനി ഖോബ്രാഗഡെ കുറ്റക്കാരിയെന്ന വിധിയുമായി അമേരിക്ക. യു.എസ് ഗ്രാന്റ് ജൂറി യുടെതാണ് പുതിയ വിധി. മാന്‍ഹട്ടണ്‍ കേടതിയില്‍ പുതിയ കുറ്റപത്രം സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

കഴിഞ്ഞദിവസം ദേവയാനിക്കെതിരായ കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്ന ന്യൂയോര്‍ക്ക് കോടതിയുടെ കണ്ടെത്തലിന് തൊട്ടു പിന്നാലെയാണ് പുതിയ വിധി.

വിസ തട്ടിപ്പിലും വ്യാജരേഖ ചമച്ചതിലും ദേവയാനി കുറ്റിക്കാരിയാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ദേവയാനിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ദേവയാനിയ്‌ക്കെതിരെ ചുമത്തിയത് 15 വര്‍ഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ്.

എന്നാല്‍ കഴിഞ്ഞദിവസം ദേവയാനിയ്‌ക്കെതിരെയുള്ള കുറ്റങ്ങള്‍ യു.എസ് കോടതി തള്ളിയിരുന്നു. അറസ്റ്റ് ചെയ്യുമ്പോള്‍ ദേവയാനിയ്ക്ക് നയതന്ത്ര പരിരക്ഷയുണ്ടായിരുന്നുവെന്നാണ് കോടതി പറഞ്ഞിരുന്നത്. വീട്ടുജോലിക്കാരിയായ സംഗീത റിച്ചാര്‍ഡിന്റെ പാസ്‌പോര്‍ട്ടില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നായിരുന്നു ദേവയാനിയ്ക്ക് എതിരായ കുറ്റം.

കോണ്‍സുലേറ്റില്‍ രാഷ്ട്രീയ, വാണിജ്യ, സാമ്പത്തികകാര്യ, വനിതാക്ഷേമ വകുപ്പുകള്‍ കൈാര്യം ചെയ്യുന്നയാളാണ് ദേവയാനി. ഇന്ത്യക്കാരിയായ വീട്ടുജോലിക്കാരി സംഗീത റിച്ചാര്‍ഡിന്റെ വിസാ അപേക്ഷയ്‌ക്കൊപ്പം വ്യാജ രേഖകളും തെറ്റായ വിവരങ്ങളും നല്‍കി എന്നതാണ് ഇവര്‍ക്കെതിരായ കുറ്റം. യഥാക്രമം 10, അഞ്ച് വര്‍ഷം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിത്.

ഇതുമായി ബന്ധപ്പെട്ട് സംഗീത റിച്ചാര്‍ഡ് നല്‍കിയ കേസ് ദില്ലി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് ദേവയാനിയെ അമേരിക്കയില്‍ അറസ്റ്റ് ചെയ്യുന്നത്. കേസില്‍ കൂടുതല്‍ നടപടിയിലേക്കു നീങ്ങുന്നതില്‍ നിന്ന് പരാതിക്കാരിയെ വിലക്കുന്ന ഉത്തരവ് ദില്ലി ഹൈക്കോടതി പുറപ്പെടുവിച്ചിരുന്നു. പിന്നീട് ദേവയാനി ഇന്ത്യയിലേയ്ക്ക് മടങ്ങി. കോടതി കുറ്റം ചുമത്തിയതോടെ നാട്ടിലേക്ക് മടങ്ങണം എന്ന യു.എസ്. അഭ്യര്‍ഥന മാനിച്ചാണ് ദേവയാനി മടങ്ങിയത്.

Leave a comment