വിധവയെ വിവാഹം കഴിച്ചാല്‍ സൗജന്യ ഹണിമൂണ്‍ യാത്ര

11-marriageറായ്പൂര്‍: വിധവയെ വിവാഹം കഴിക്കുന്നവര്‍ക്ക് സൗജന്യ ഹണിമൂണ്‍ യാത്ര. ഛത്തീസ്ഗഢിലെ എന്‍ജിഒ ആണ് പുതുയ വാഗ്ദാനവുമായി രംഗത്തെത്തിയിരിക്കുന്നത്. വിധവകളെ വിവാഹം കഴിക്കുന്ന പുരുഷന്‍മാരോടുള്ള ആദര സൂചകമായിട്ടാണിത്.

നേച്ചര്‍ കെയര്‍ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി എന്ന സംഘടനയാണ് വിധവാവിവാഹം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തില്‍ വ്യത്യസ്തമായ ഈ ഓഫര്‍ നല്‍കുന്നത്. നാല് പകലും മൂന്ന് രാത്രിയും നീളുന്ന ഹണിമൂണ്‍ യാത്രയാണ് ഓഫര്‍ ചെയ്യുന്നത്.

എഷ്യയിലെ 45 സ്ഥലങ്ങളില്‍ യാത്ര എവിടേക്ക് വേണമെന്ന് ദമ്പതികള്‍ക്ക് തീരുമാനിക്കാം. മഹാരാഷ്ട്ര മണ്ഡലത്തിലെ ചൗബി കോളനിയിലെവെച്ച് നടന്ന പരിപാടിയില്‍ 75 പുരുഷന്മാരും 55 സ്ത്രീകളും പങ്കെടുത്തു.

ദമ്പതികള്‍ക്ക് ജോലിയോ, വീടോ പോലുള്ള ആവശ്യങ്ങള്‍ ഉണ്ടെങ്കില്‍ അത് സാധിച്ചുകൊടുക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും സംഘടന പറയുന്നു. സംഘടനയുടെ പരിപാടിയില്‍ വെച്ച് തീരുമാനിക്കുന്ന വിവാഹങ്ങള്‍ മെയ് രണ്ടിന് നടത്തും.

Leave a comment