കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അംഗീകാരം

congressദില്ലി:  ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ പട്ടികയ്ക്ക് ഹൈക്കമാന്‍ഡ് അംഗീകാരം നല്‍കി. കേരളത്തില്‍ നിന്ന് സമര്‍പ്പിച്ച പട്ടികയിലെ 13 പേര്‍ക്കാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്.

അതേസമയം ചാലക്കുടി,തൃശ്ശൂര്‍ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ മണ്ഡലങ്ങള്‍ പരസ്പരം വെച്ചു മാറുന്നതില്‍ ചര്‍ച്ച തുടരുകയാണ്.

തിരുവനന്തപുരം-ശശി തരൂര്‍, ആറ്റിങ്ങല്‍-ബിന്ദു കൃഷ്ണ, ആലപ്പുഴ -കെ.സി വേണുഗോപാല്‍, പത്തനംതിട്ട-ആന്റോ ആന്റണി, മാവേലിക്കര-കൊടിക്കുന്നില്‍ സുരേഷ്, എറണാകുളം- കെ.വി തോമസ്, ആലത്തൂര്‍-കെ.എ ഷീബ, കോഴിക്കോട്-എം.കെ രാഘവന്‍, കണ്ണൂര്‍ -കെ.സുധാകരന്‍, കാസര്‍ഗോഡ് ടി.സിദ്ദിഖ്, വടകര-മുല്ലപ്പള്ളി രാമചന്ദ്രന്‍, വയനാട് -എം.ഐ ഷാനവാസ്, ഇടുക്കി-ഡീന്‍ കുര്യാക്കോസ് എന്നിവര്‍ക്ക് അംഗീകാരം ലഭിച്ചു.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് വൈകിട്ട് പുറത്തിറക്കിയേക്കും.

Leave a comment