ഇടതു സ്വതന്ത്രനാകില്ലെന്ന് ഫ്രാന്‍സിസ് ജോര്‍ജ്

francis Georgeഇടുക്കിയില്‍ താന്‍ ഇടത് സ്വതന്ത്രനായി മത്സരിച്ചേക്കുമെന്ന വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ലെന്ന് കേരള കോണ്‍ഗ്രസ് എം നേതാവ് ഫ്രാന്‍സിസ് ജോര്‍ജ്. ഇടുക്കി സീറ്റിനായുള്ള പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനിടെ, ഇടുക്കി സീറ്റിന്റെ കാര്യത്തല്‍ പിന്നോട്ടില്ലെന്ന് കെ.എം മാണി വ്യക്തമാക്കി. മുന്നണിയിലാണ്​ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത്​. ഒരുപാര്‍ട്ടിക്കും ഒറ്റക്ക്‌ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാവില്ലെന്നും കെ.എം മാണി കോട്ടയത്ത് പറഞ്ഞു.

ഇടുക്കി ബിഷപ്പുമായി ഫ്രാന്‍സിസ് ജോര്‍ജ് കൂടിക്കാഴ്ച നടത്തിയതോടെയാണ് മത്സരരംഗത്തേക്കുള്ള അദ്ദേഹത്തിന്‍റെ കടന്നുവരവിനെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ശക്തമായത്.  എന്നാല്‍ ജോര്‍ജിനെ പിന്തുണക്കില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി എംഎം മണി തന്നെ വ്യക്തമാക്കിയിരുന്നു. സൌഹൃദ മത്സരത്തിനുള്ള സാധ്യത കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെഎം മാണി തന്നെ തള്ളികളയുകയും ചെയ്തിരുന്നു.

Leave a comment