സല്‍ക്കാരത്തിന് മട്ടന്‍ ബിരിയാണിക്ക് പകരം ചിക്കന്‍ ബിരിയാണി വിളമ്പി; തര്‍ക്കം മൂത്തപ്പോള്‍ വിവാഹം മുടങ്ങി

image (1)ബംഗളുരു: വിവാഹ ചടങ്ങില്‍ വിളമ്പിയ ബിരിയാണിയെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വിവാഹം മുടങ്ങി. മട്ടണ്‍ ബിരിയാണി വിളമ്പണമെന്നായിരുന്നു വരന്റെ ഭാഗക്കാര്‍ ആവശ്യപ്പെട്ടത്. എന്നാല്‍, വധുവിന്റെ കുടുംബം ചിക്കന്‍ ബിരിയാണ് വിളമ്പി. ഇതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് വിവാഹം മുടങ്ങാന്‍ ഇടയാക്കിയത്.

ബംഗളുരുവിലെ തനേരി റോഡ് നിവാസികളായ സൈഫുല്ലയുടെയും യാസ്മിന്‍ താജിന്റെയും വിവാഹമാണ് ബിരിയാണി തര്‍ക്കത്തെ തുടര്‍ന്ന് മുടങ്ങിയതെന്ന് ഹിന്ദു ദിന പത്രം റിപ്പോര്‍ട്ട് ചെയ്തു. ദുബൈയില്‍ ജോലി ചെയ്യുകയാണ് വരന്‍. ഇവരുടെ വിവാഹ ചടങ്ങുകള്‍ കെ.ജി ഹാളിലെ ഒരു പള്ളിയില്‍ നടക്കാനിരിക്കുകയായിരുന്നു. വിവഹത്തിനു മുന്നോടിയായി ഫ്രെയ്സര്‍ ടൌണിലെ ഗോള്‍ഡന്‍ ഹെരിറ്റേജ് ശാദി മഹലില്‍ ഒരു സല്‍ക്കാരം സംഘടിപ്പിച്ചിരുന്നു.

സല്‍ക്കാരത്തിന് ഭക്ഷണം ഒരുക്കേണ്ടത് വധുവിന്റ പക്ഷമായിരുന്നു. പരിപാടിയില്‍ മട്ടണ്‍ ബിരിയാണി വിളമ്പണം എന്നായിരുന്നു വരന്റെ ആളുകള്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, വധുവിന്റെ ആളുകള്‍ 30 കിലോ ചിക്കന്‍ ബിരിയാണ് ഒരുക്കിയത്. സല്‍ക്കാരത്തിനെത്തിയ വരന്റെ ആള്‍ക്കാര്‍ ഇത് ചോദ്യം ചെയ്തു. തുടര്‍ന്ന് ഇരു പക്ഷവും തമ്മില്‍ തര്‍ക്കം നടന്നു. പ്രശ്നം വഷളായപ്പോള്‍ ഇരു പക്ഷത്തെയും മുതിര്‍ന്ന ആളുകള്‍ ചര്‍ച്ച നടത്തിയെങ്കിലും പ്രശ്നം പരിഹരിക്കപ്പെട്ടില്ല.

ഇത്ര ചെറിയ കാര്യത്തിനു പോലും കടും പിടിത്തം പിടിക്കുന്ന കുുടംബത്തിലേക്ക് എങ്ങിനെയാണ് മകളെ പറഞ്ഞയക്കുക എന്ന് പറഞ്ഞാണ് വധുവിന്റെ വീീട്ടുകാര്‍ കല്യാണം വേണ്ടെന്നു വെച്ചത്. തുടര്‍ന്ന് ഇരു പക്ഷക്കാരും തിരിച്ചു പോയി.

സംഭവത്തില്‍, പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് കെ.ജി ഹാള്‍ പൊലീസ് അറിയിച്ചു.

Leave a comment