പരീക്ഷയുടെ തലേദിവസം ചോദ്യപേപ്പര്‍ ഫേസ്ബുക്കില്‍; പരീക്ഷ വീണ്ടും നടത്തണം എന്ന് വിദ്യാര്‍ത്ഥികള്‍

imageഇന്‍ഡോര്‍: സിബിഎസ്ഇ പരീക്ഷയുടെ തലേ ദിവസം ചോദ്യപേപ്പര്‍ ഫെയ്‌സ്ബുക്കില്‍. പരീക്ഷ പേപ്പര്‍ ചോര്‍ന്നതിനെത്തുടര്‍ന്ന് പരീക്ഷ വീണ്ടും എന്നാണ് ഇപ്പോള്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യം‍. എന്നാല്‍ സിബിഎസ്ഇ പരീക്ഷയുടെ ചോദ്യപേപ്പര്‍ ഫെയ്‌സ്ബുക്കില്‍ ചോര്‍ന്നതിനെ തുടര്‍ന്ന് മണിപ്പൂരില്‍ മാത്രമാണ് പരീക്ഷ മാറ്റിവെച്ചിട്ടുള്ളത്.

ചോദ്യപേപ്പര്‍ ചോര്‍ന്ന പരീക്ഷ മാറ്റിവെയ്ക്കണമെന്ന് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു. മാര്‍ച്ച് നാലിനാണ് ചോദ്യപേപ്പര്‍ ഫെയ്‌സ്ബുക്കില്‍ ചോര്‍ന്നത്. മണിപ്പൂരില്‍നിന്നാണ് പരീക്ഷയുടെ ഒരു സെറ്റ് ചോദ്യപേപ്പറുകള്‍ ഫെയ്‌സ്ബുക്കില്‍ ചോര്‍ന്നത്. ചോദ്യപേപ്പര്‍ ചോര്‍ന്ന ഫിസിക്‌സ് പരീക്ഷ വീണ്ടും നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു

Leave a comment