ദില്ലി സ്കൂളില്‍ രണ്ട് ആറാം ക്ലാസുകാര്‍ സഹപാഠിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ വൈറലാവുന്നു

imageദില്ലി: നഗരത്തിലെ പ്രമുഖ സ്കൂളില്‍ ഒരു വിദ്യാര്‍ത്ഥിയെ സഹപാഠികളായ മറ്റ് രണ്ടു വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ശാരീരികമായി പീഡിപ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യം സ്മാര്‍ട് ഫോണ്‍ മെസേജ് ആപ്പായ വാട്സ് ആപ്പിലൂടെ വൈറലാവുന്നു. സംഭവത്തില്‍ അടിയന്തിര നടപടി വേണമെന്ന് വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ സ്കൂളില്‍ നാളെ പ്രത്യേക പി.ടി.എ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.

ദില്ലിയിലെ വസന്ത് വിഹാറിലുള്ള മോഡേണ്‍ സ്കൂളിലാണ് സംഭവം. ആറാം ക്ലാസില്‍ പഠിക്കുന്ന രണ്ട് കുട്ടികള്‍ ചേര്‍ന്ന് ഒരു സഹപാഠിയെ ക്രൂരമായി പീഡിപ്പിക്കുന്നതാണ് വീഡിയായിലുള്ളത്.

കേട്ടാലറയ്ക്കുന്ന തെറി പറയുകയും കുട്ടിയെ ശാരീരികമായി ഉപദ്രവിക്കുകയും ചെയ്യുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇവരുടെ ഒരു സഹപാഠി തന്നെയാണ് മൊബൈല്‍ ഫോണില്‍ ഈ രംഗങ്ങള്‍ പകര്‍ത്തിയത്.

സ്കൂളില്‍ മൊബൈല്‍ ഫോണ്‍ നിരോധിച്ചിട്ടുണ്ടെങ്കിലും എങ്ങനെ ഈ രംഗങ്ങള്‍ പുറത്തു വന്നു എന്നതിനെ കുറിച്ച് മാനേജ്മെന്റ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ ഉള്‍പ്പെട്ട രണ്ട് കുട്ടികളെ പുറത്താക്കിയതായി സൂചനയുണ്ട്.

Leave a comment