അബ്ദുള്ളക്കുട്ടിയെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തു

image (1)കണ്ണൂര്‍: എ പി അബ്ദുള്ളക്കുട്ടി എംഎല്‍എയെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഹോട്ടലില്‍ ത‍ടഞ്ഞുവെച്ച് കൈയേറ്റം ചെയ്തു. കണ്ണൂരിലെ ഒരു ഹോട്ടലിലാണ് അബ്ദുള്ളക്കുട്ടിയെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ച് കൈയേറ്റം ചെയ്തത്. കോണ്‍ഗ്രസ് യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ പയ്യാമ്പലം ബിച്ചിന് സമീപമുള്ള ഹോട്ടലില്‍ വെച്ചായിരുന്നു സംഭവം.

സംഭവത്തെ തുടര്‍ന്ന് സണ്ണി ജോസഫ് എംഎല്‍എ ഇടപെട്ട് അബ്ദുള്ളക്കുട്ടിയെ മോചിപ്പിക്കാന്‍ ശ്രമിച്ചു. പോലീസെത്തി അബ്ദുള്ളക്കുട്ടിയെ മോചിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ ഡിവൈഎഫ്ഐ പ്രവര്‍ത്തരുമായുണ്ടായ ഉന്തും തള്ളിനുമിടെ അബ്ദുള്ളക്കുട്ടി താഴെ വീണു. സോളാര്‍ കേസിലെ പ്രതി സരിത നായര്‍ നല്‍കിയ പരാതിയില്‍ അബ്ദുള്ളക്കുട്ടിക്കെതിരെ ബലാത്സംഗ കേസ് എടുത്ത സാഹചര്യത്തില്‍ അദ്ദേഹത്തെ അറസ്റ്റു ചെയ്യണമെന്നും എംഎല്‍എ സ്ഥാനം രാജിവെക്കണമെന്നും ആവശ്യപ്പെട്ടാണ് ഡിവഐഎഫ്ഐ പ്രവര്‍ത്തകര്‍ അബ്ദുള്ളക്കുട്ടിയെ തടഞ്ഞുവെച്ചത്.

അബ്ദുള്ളക്കുട്ടി ഇപ്പോഴും ഹോട്ടലില്‍ തന്നെയാണ്. കൂടുതല്‍ പോലീസ് സംഭവവസ്ഥലത്തെത്തിയിട്ടുണ്ട്. സ്ഥലത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്.

Leave a comment