ദില്ലിയില്‍ 13കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സഹോദരിഭര്‍ത്താവ് അറസ്റ്റില്‍

image (1)ദില്ലി: ദില്ലിയില്‍ പതിമൂന്നുകാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ സഹോദരി ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ ദില്ലിയിലെ ജെഎന്‍യു യൂണിവേഴ്സിറ്റിയില്‍ പിഎച്ച്ഡി വിദ്യാര്‍ത്ഥിയാണ്. ദില്ലിയിലെ വസന്ത് വിഹാര്‍ പ്രദേശത്താണ് ഈ സംഭവം നടന്നത്. കഴിഞ്ഞ രണ്ടുമാസമായി ഇയാള്‍ ആ കുട്ടിയെ പീഡിപ്പിച്ചു വരുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ പഠനത്തിന് വേണ്ടിയാണ് വീട്ടുകാര്‍ സഹോദരിക്കൊപ്പം അയച്ചത്. എന്നാല്‍ പിന്നീട് ചേച്ചി വീട്ടിലേക്ക് തിരിച്ചുപോയപ്പോഴും പെണ്‍കുട്ടി ദില്ലിയില്‍ തുടരുകയായിരുന്നു. ആ സമയത്താണ് പീഡനം ആരംഭിച്ചത്. കുട്ടി രണ്ട് മാസം ഗര്‍ഭിണിയാണെന്ന് വിദഗ്ധ പരിശോധനയില്‍ തെളിഞ്ഞു.

പോസ്കോ ആക്ട് പ്രകാരമാണ് പ്രതിക്കെതിരെ പൊലീസ് കേസ് എടുത്തിരിക്കുന്നത്. ഒപ്പം ഐപിഎസ് 376 വകുപ്പും ചുമത്തിയിട്ടുണ്ട്. പ്രതിയെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

Leave a comment