കേജ്രിവാളിനെ കസ്റ്റഡിയില്‍ എടുത്തതില്‍ പ്രതിഷേധം; ദില്ലിയില്‍ തെരുവ് യുദ്ധം

image (4)ദില്ലി: ആം ആദ്മി നേതാവ് അരവിന്ദ് കെജ്രിവാളിനെ ഗുജറാത്ത് പൊലീസ് കസ്റ്റഡിയില്‍ എടുത്തതില്‍ പ്രതിഷേധിച്ച് ആംആദ്മി പാര്‍ടി പ്രവര്‍ത്തകര്‍ ദില്ലിയിലും ലക്നൗവിലും ഗുജറാത്തിലും ബി.ജെ.പി ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. മൂന്നിടത്തും പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന് മണിക്കൂറുകള്‍ക്കകം ഉണ്ടായ സംഘര്‍ഷത്തെ കുറിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടി.

അനുമതി വാങ്ങാതെ  റോഡ് ഷോ നടത്തിയതിന് അരവിന്ദ് കെജരിവാളിനെ ഗുജറാത്ത് പൊലീസ് കസ്റ്റഡിയില്‍ എടുത്തതാണ് സംഘര്‍ഷങ്ങള്‍ക്ക് കാരണം. വൈകീട്ട് അഞ്ചര മണിയോടെ ദില്ലിയിലെ‍ ബി.ജെ.പി ആസ്ഥാനത്തേക്ക് പ്രതിഷേധവുമായി എത്തിയ ആംആത്മി പാര്‍ടി പ്രവര്‍ത്തകരും ബി.ജെ.പി പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി.ഒരു  മണിക്കൂറുകളോളം ദില്ലിയിലെ അശോകാ റോഡ് യുദ്ധക്കളമായിപ്രതിഷേധക്കാര്‍ക്ക് നേരെ ബി.ജെ.പി ആസ്ഥാനത്ത് നിന്ന് കല്ലുകളും കസേരയുമൊക്കെ എറിഞ്ഞതോടെ സ്ഥിതിഗതി നിയന്ത്രണാതീതമായി.

വന്‍ പൊലീസ് സംഘം എത്തിയെങ്കിലും സ്ഥിതിഗതികള്‍ നിയന്ത്രിക്കാനായില്ല. ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രതിഷേധക്കാര്‍ പിരി‍ഞ്ഞുപോയില്ല.തുടര്ന്ന് ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇതിനിടെയ ലക്നൗവിലും ബി.ജെ.പി ആംആത്മി പാര്‍ടി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി ഗുജറാത്തിലെ ഖരോയി ഗ്രാമത്തിലും സംഘര്‍ഷമുണ്ടായി. ദില്ലിയില്‍ പ്രതിഷേധം നടത്തിയ പ്രവര്‍ത്തകര്‍ എട്ടുമണിയോടെയാണ് സ്വയം പിരിഞ്ഞുപോകുകയായിരുന്നു.

പിരിഞ്ഞുപോകാതെ സമരം തുടര്‍ന്ന് കുറച്ചുപോരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനില്‍ക്കെ അരങ്ങേറിയ പ്രതിഷേധത്തെ കുറിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടി. ദില്ലി പൊലീസിനോടും ഗുജറാത്ത് പൊലീസിനോടും ഉത്തര്‍പ്രദേശ് പൊലീസിനോടുമാണ് വിശദീകരണം തേടിയിരിക്കുന്നത്.

Leave a comment