എച്ച്‌ഐവി വൈറസ് ബാധയെ പ്രതിരോധിക്കുന്ന വാക്‌സിന്‍ വികസിപ്പിച്ചെന്ന് ശാസ്ത്രലോകം

imageന്യൂയോര്‍ക്ക്: എച്ച്‌ഐവി വൈറസ് ബാധയെ പ്രതിരോധിക്കുന്ന വാക്‌സിന്‍ വികസിപ്പിച്ചെടുക്കുന്നതില്‍ ! ശാസ്ത്രലോകം വിജയിച്ചതായി റിപ്പോര്‍ട്ട്. എച്ച്‌ഐ വി വൈറസുകളിലെ സുപ്രധാന ഘടകങ്ങളായ വി1 ,വി2 എന്നിവയെ പ്രതിരോധിക്കുന്ന ആന്റിബോഡികളെ നിര്‍മ്മിക്കാന്‍ വാക്‌സിനു കഴിഞ്ഞതായി ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നു. വാഷിംഗ്ടണിലെ നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് അലര്‍ജി ആന്റ് ഇന്‍!ഫെക്ഷ്യസ് ഡിസീസസിലെ ശാസ്ത്രജ്!ഞരാണ് വാക്‌സിന്‍ വികസിപ്പിച്ചെടുത്തത്.

ഏയ്ഡ്‌സ് ബാധിതയായ യുവതിയുടെ ശരീരത്തില്‍ ഈ വാക്‌സില്‍ നല്ല പ്രവര്‍ത്തനം നടത്തുന്നതായി പരീക്ഷണത്തില്‍ വ്യക്തമായതായി എന്‍ഐസിഡി അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്. ജേണല്‍ നാച്യൂര്‍ എന്ന സയന്‍സ് മാഗസിനിലാണ് അധികൃതര്‍ പുതിയ വിവരങ്ങള്‍ വ്യക്തമാക്കിയത്. എന്നാല്‍ ഇനിയും രണ്ട് വര്‍ഷത്തോളം നീണ്ടു നില്‍ക്കുന്ന പരീക്ഷണങ്ങള്‍ക്ക് ശേഷമെ ഇത് പൊതു ജനത്തില്‍ എത്തു എന്നാണ് വിവരം.

Leave a comment