ആപ്പിന് ബദലായി ഖാപ്പ്; അഴിമതിക്കാര്‍ക്കായി ഒരു പാര്‍ട്ടി

image (1)ലഖ്നൌ: അഴിമതിക്കെതിരെയുള്ള പാര്‍ട്ടിയാണ് ആംആദ്മിയാണെങ്കില്‍ അഴിമതിക്കാര്‍ക്കും അഴിമതി നടത്തുവാന്‍ ഉദ്ദേശിക്കുന്നവര്‍ക്കുമായി ഒരു പാര്‍ട്ടി രൂപീകരിച്ചിരിക്കുന്നു. പേര് ഖാസ് ആദ്മി പാര്‍ട്ടി (KHAP). അടുത്ത പൊതു തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആണ് ഈ പാര്‍ട്ടി ഒരുങ്ങുന്നത്. ലാക് ഖാമി പൂര്‍ ഖേരിയിലെ നരേഷ് സിംഗ് ബധൂരിയ എന്നയാളാണ് ഇത്തരം ഒരു പാര്‍ട്ടിക്ക് രൂപം നല്‍കിയിരിക്കുന്നത്.

നേരത്തെ രാജ്നാഥ് സിംങ്, അടല്‍ ബിഹാരി ബാജ്പേയി എന്നിവര്‍ക്കെതിരെ ലോക്സഭയിലേക്ക് മത്സരിച്ചിട്ടുണ്ട് ഇദ്ദേഹം. രാഷ്ട്രീയം കൊണ്ട് നാലുകാശ് ഉണ്ടാക്കുവാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും ഇതില്‍ ചേരാം എന്നാണ് ബദൂരിയ പറയുന്നത്. ലോക്സഭയില്‍ രാഹുല്‍ ഗാന്ധിക്കെതിരെയാണ് താന്‍ മത്സരിക്കുക എന്നും ഇദ്ദേഹം പറയുന്നു.

മറ്റുള്ള രാഷ്ട്രീയക്കാര്‍ തങ്ങള്‍ നല്ലത് ചെയ്യും എന്ന് പറഞ്ഞ് നാട്ടുകാരെ പറ്റിക്കുന്ന ഞങ്ങള്‍ ഞങ്ങള്‍ക്ക് വേണ്ടിയാണ് രാഷ്ട്രീയം കളിക്കുന്നതെന്ന് തുറന്ന് പറയുന്നു, അതിനാല്‍ ഞങ്ങളാണ് സത്യം പറയുന്നത്. എന്നാല്‍ പൊതുശ്രദ്ധയ്ക്കായുള്ള നമ്പറാണ് ഇതെന്നാണ് മറ്റുള്ളവരുടെ വിമര്‍ശനം.

Leave a comment