മകള്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടു, അച്ഛന് പോയത് 48ലക്ഷത്തോളം രൂപ

image (1)ഫ്ലോറിഡ: മകള്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടു, അച്ഛന് പോയത് 80000 ഡോളര്‍ ഏതാണ്ട് 48ലക്ഷത്തോളം രൂപ. അമേരിക്കയിലെ ഫ്ലോറിഡയിലാണ് സംഭവം. തന്‍റെ അച്ഛന്‍ ഹെഡ്മാസ്റ്ററായ സ്കൂളിനെക്കുറിച്ചാണ് ഡാന പാട്രിക്ക് എന്ന പെണ്‍കുട്ടി ഫേസ്ബുക്കില്‍ അശ്ലീലം തുളുമ്പുന്ന സ്റ്റാറ്റസ് ഇട്ടത്. ഇതിനെതിരെ സ്കൂള്‍ അധികൃതര്‍ കോടതിയെ സമീപിച്ചു.

2011ലാണ് വിവാദ പോസ്റ്റ് സംബന്ധിച്ച് കോടതിയില്‍ കേസ് എത്തിയത്, ഇത് മൂന്ന് വര്‍ഷം തുടര്‍ന്നു. പോസ്റ്റ് ഇടുന്ന സമയത്ത് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായില്ല എന്നായിരുന്നു കേസില്‍ താന്‍ പ്രധാന അദ്ധ്യാപകനായിരുന്ന സ്കൂള്‍ നല്‍കിയ കേസിന് എതിരെ പാട്രിക്ക് വാദിച്ചത്.

തങ്ങളുടെ സ്കൂളുമായുള്ള കരാര്‍ ഹെഡ്മാസ്റ്ററായ പാട്രിക്ക് മകളുടെ പോസ്റ്റിലൂടെ ലംഘിച്ചു എന്നും സ്കൂള്‍ കോടതിയില്‍ നല്‍കിയ കേസില്‍ ആരോപിച്ചിരുന്നു. 2010ല്‍ ഗണ്ണിവര്‍ സ്കൂളില്‍ നിന്നും പിരിയുന്ന വിരോധത്തിനാണ് കേസ് നല്‍കിയതെന്നും പാട്രിക്ക് ആരോപിക്കുന്നുണ്ട്.

Leave a comment