രണ്ടര വയസുകാരിയെ പീഡിപ്പിച്ചതായി പരാതി

Imageകാസര്‍കോട് * രണ്ടര വയസുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. കേസ്. ഉപ്പള സ്വദേശിയായ പെണ്‍കുട്ടിയെ ഗുരുതര നിലയില്‍ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

വീണു പരുക്കേറ്റു എന്ന നിലയിലായിരുന്നു ബന്ധുക്കള്‍ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് . എന്നാല്‍ ഡോക്ടറുടെ പരിശോധനയില്‍ പീഡനം നടന്നതായി കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നല്‍കിയ പരാതിയെത്തുടര്‍ന്ന് മഞ്ചേശ്വരം പൊലീസ് കേസെടുത്തു.

Leave a comment