ലക്ഷ്മി മേനോന്റെ കവിളില്‍ കല്ലെറിഞ്ഞത് ഏതു വില്ലന്‍ ?

1619329_671891499535789_1248600044_nഭാഗ്യനര, ഭാഗ്യമറുക് എന്നൊക്കെ പറയും പോലെ നടി ലക്ഷ്മി മേനോന്റെ കവിളില്‍ ഒരു പാടുണ്ട്. അത് ഉണ്ടായതിനു പിന്നിലെ സുഖമുള്ളൊരു വേദനയുടെ അനുഭവവും ലക്ഷ്മിയ്ക്ക് പറയാനുണ്ട്.

ലക്ഷ്മി എല്‍.കെ.ജിയില്‍ പഠിക്കുന്ന കാലത്ത് ഒരു പയ്യന്‍ കല്ലെറിഞ്ഞിട്ടുണ്ടായ മുറിപ്പാടാണ് അത്. പ്ലാസ്റ്റിക് സര്‍ജറി ചെയ്ത് ആ പാട് മാറ്റാന്‍ പലരും ആവശ്യപ്പെട്ടെങ്കിലും ലക്ഷ്മി അതിന് മുതിര്‍ന്നില്ല. തന്റെ സൗന്ദര്യത്തിന് മാറ്റുകൂട്ടുന്നത് മുഖത്തു കാണുന്ന ഈ പാടാണെന്നും താരം പറയുന്നു. മുറിപ്പാട് അങ്ങനെ തന്നെ ഇരിക്കട്ടെയെന്നാണ് ലക്ഷ്മി പറയുന്നത്. ലക്ഷ്മിക്ക് ഈ പാട് സമ്മാനിച്ച കൂട്ടുകാരന്‍ ഇപ്പൊ എവിടെയാണോ ആവോ?

രഘുവിന്റെ സ്വന്തം റസിയ എന്ന മലയാള ചിത്രത്തിലൂടെയാണ് ലക്ഷ്മി ചലച്ചിത്രരംഗത്തെത്തുന്നതെങ്കിലും താരമാകുന്നത് ശശികുമാര്‍ ചിത്രമായ സുന്ദരപാണ്ഡ്യനിലൂടെയാണ്. പിന്നീട് കുംകിയിലൂടെ തമിഴിലെ തിളക്കമേറിയ താരമായി ലക്ഷ്മി മേനോന്‍ മാറി.

ഇത്രയേറെ തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും താരം ഇതുവരെയും ഒരു ഗ്ലാമര്‍വേഷങ്ങള്‍ ചെയ്തിട്ടില്ല. ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യേണ്ടി വന്നാല്‍ ആ നിമിഷം സിനിമാരംഗം വിടുമെന്നാണ് ലക്ഷ്മി പറയുന്നത്. ജോഷി സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രത്തിലൂടെ മലയാളത്തിലേയ്ക്ക് തിരിച്ചുവരവിനൊരുങ്ങുകയാണ് ലക്ഷ്മി. തമിഴ് സൂപ്പര്‍താരം സൂര്യയും യുവതാരം സിദ്ധാര്‍ത്ഥുമാണ് ഇഷ്ടനായകന്മാര്‍. ഇഷ്ടമുള്ള നടി വിദ്യ ബാലനും.

2014ല്‍ ലക്ഷ്മിയ്ക്ക് തമിഴിലും കൈനിറയെ ചിത്രങ്ങളാണ്. വിശാല്‍ നായകനാകുന്ന ഇവന്‍ സികപ്പു മനിതന്‍, വിമല്‍ ജോഡിയോടൊപ്പം മഞ്ച ഷൈ, സിദ്ധാര്‍ത്ഥ് നായകനായെത്തുന്ന ജിഗര്‍ തണ്ട, ഗൗതം കാര്‍ത്തിക്കിന്റെ ശിപ്പായി. ഇങ്ങനെ അഞ്ച് ചിത്രങ്ങളാണ് ലക്ഷ്മിയുടേതായി ഇറങ്ങാനിരിക്കുന്നത്.

Leave a comment