ഗര്‍ഭപാത്രം മാറ്റിവെച്ചു; യുവതി ഗര്‍ഭിണിയായി

1242ലോകത്ത് ആദ്യമായി മരണപ്പെട്ട ആളുടെ ഗര്‍ഭപാത്രം ജീവിച്ചിരിക്കുന്ന ആളിലേക്ക് വിജയകരമായി മാറ്റിവെച്ചത് രണ്ടു വര്ഷം മുന്‍പ് ടര്‍ക്കിയിലാണ്. ഗര്‍ഭപാത്രം സ്വീകരിച്ച ഇരുപത്തി രണ്ടു കാരി ദേര്യ സെര്‍റ്റ് ഗര്‍ഭിണിയായിരിക്കുന്നു. ടര്‍ക്കിയിലെ അക്‌ദെനിസ് യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ ഇന്‍ വിട്രോ ഫെര്‍ട്ടിലൈസെഷന്‍ ചികിത്സയിലൂടെയാണ് അവര്‍ ഗര്‍ഭിണിയായത്.

ലോകത്ത് ഇത് രണ്ടാം തവണയാണ് ഗര്ഭപാത്രം മാറ്റിവക്കുന്നത്. രണ്ടായിരത്തില്‍ ഒരു സൗദി യുവതി ജീവനുള്ള ദാദാവില്‍ നിന്നും ഗര്‍ഭപാത്രം സ്വീകരിച്ചെങ്കിലും ഉള്ളില്‍ രക്തം കട്ടകെട്ടി മൂന്നു മാസത്തിനുശേഷം ഗര്‍ഭപാത്രം എടുത്തു കളയേണ്ടി വന്നു.

ഗര്‍ഭപാത്രം മാറ്റി വച്ച ശേഷം ദേര്യ സെര്‍റ്റ് മാസ മുറ പ്രകടിപ്പിച്ചപ്പോള്‍ ശസ്ത്ര ക്രിയ വിജയം കണ്ടതായി ഡോക്ടര്‍മാര്‍ക്ക് മനസ്സിലാകുകയും, ഇന്‍ വിട്രോ ഫെര്‍ട്ടിലൈസെഷന്‍ ചികിത്സ തുടങ്ങുകയും ചെയ്തു. അയ്യായിരത്തില്‍ ഒന്ന് വീതം പെണ്‍ കുഞ്ഞുങ്ങള്‍ ഗര്‍ഭപാത്രം ഇല്ലാതെ ജനിക്കുന്നു എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ആണ്‍ കുട്ടിയാണ് പിറക്കുന്നതെങ്കില്‍ ശസ്ത്രക്രിയ ചെയ്ത ഡോക്ടര്‍ ഒമര്‍ ഒസ്‌കാനോടുള്ള ആദര സൂചകമായി കുട്ടിക്ക് ഒമര്‍ എന്ന് പേരിടും എന്ന് ദേര്യയുടെ ഭര്‍ത്താവ് മുസ്തഫ പറഞ്ഞു

Leave a comment