എന്താണ് ഗര്‍ഭാശയം

176ബീജ സങ്കലനം മുതല്‍ ശിശു പൂര്‍ണ വളര്‍ച്ച പ്രാപിക്കുന്നതുവരെയുള്ള നിര്‍ണായകമായ പ്രവര്‍ത്തനങ്ങള്‍ക്ക്‌ വിധേയമാകുന്ന സ്‌ത്രീകളിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ആന്തരാവയവമാണ്‌ ഗര്‍ഭാശയം. ഉദരത്തിന്റെ അടിഭാഗത്തായിട്ട്‌ സ്ഥിതി ചെയ്യുന്ന ഗര്‍ഭാശയത്തിന്റെ മുകള്‍ഭാഗം വീതികൂടി താഴോട്ട്‌ വരുന്തോറും വീതി കുറഞ്ഞ്‌ ഏറ്റവും കീഴ്‌ഭാഗം ഒരു കുഴലിന്റെ ആകൃതിയില്‍ അല്‍പം നീണ്ടിരിക്കും. ഈ ഭാഗത്തിന്റെ അഗ്രഭാഗത്തുള്ള കവാടം യോനീനാളത്തിന്‌ അഭിമുഖമായിട്ട്‌ സ്ഥിതി ചെയ്യുന്നു. തലകീഴായുള്ള ഒരു ത്രികോണത്തിന്റെ ആകൃതിയാണ്‌ ഗര്‍ഭാശയത്തിന്റെ ഉള്ളറക്ക്‌. ഈ ത്രികോണാകൃതിയുടെ മുകള്‍ കോണുകളിലേക്ക്‌ ഫലോപ്പിയന്‍ നാളികള്‍ തുറക്കുന്നു. ഈ നാളികള്‍ അണ്ഡാശയങ്ങളിലാണ്‌ ചെന്നെത്തുന്നത്‌. അണ്ഡാശയങ്ങള്‍ ഗര്‍ഭാശയത്തിന്റെ ഇരുവശത്തും സ്ഥിതി ചെയ്യുന്നു. നാരുപോലുള്ള മാംസകലകളാലും രക്തക്കുഴലുകളാലും നാഡീകലകളാലും നിര്‍മിക്കപ്പെട്ടവയാണ്‌ അണ്ഡാശയങ്ങള്‍.

പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയുടെ ഗര്‍ഭാശയത്തിന്‌ ഏകദേശം മൂന്ന്‌ ഇഞ്ച്‌ നീളവും രണ്ട്‌ ഇഞ്ച്‌ വീതിയും ഒരു ഇഞ്ച്‌ കനവും 40-50 ഗ്രാം തൂക്കവും ഉണ്ടായിരിക്കും. യോനിക്കു ചുറ്റുമുള്ള സുദൃഢമായ പേശിവലയത്തിന്റെ സഹായത്തൂറെ നിലകൊള്ളുന്ന ഗര്‍ഭാശയം ബലമുള്ള മാംസപേശികളില്‍ നിര്‍മിക്കപ്പെട്ടതാണ്‌.

ഓരോ അണ്ഡാശയത്തിനും ശരാശരി മൂന്ന്‌ സെ മീ നീളവും അഞ്ച്‌ സെ മീ വീതിയും ഒരു സെ മീ കനവും 68 ഗ്രാം തൂക്കവും ഉണ്ടായിരിക്കും. കോര്‍ട്ടെക്‌സ്‌ എന്ന പുറംഭാഗവും മെഡുല്ല എന്ന ഉള്‍ഭാഗവും ഓരോ അണ്ഡാശയത്തിനും ഉണ്ട്‌. എല്ലാ സ്‌ത്രീകള്‍ക്കും രണ്ട്‌ അണ്ഡാശയങ്ങള്‍ ഉണ്ട്‌. എങ്കിലും ഓരോ ആര്‍ത്തവചക്രത്തിലും ഓരോ അണ്ഡാശയത്തില്‍ നിന്നും ഒരു അണ്ഡം വീതമാണ്‌ പുറപ്പെടുവിക്കുന്നത്‌. ഓരോ അണ്ഡാശയവും ഈ ജോലി മാറിമാറി ചെയ്യുന്നു. എന്നാല്‍ ചുരുക്കം ചില സ്‌ത്രീകളില്‍ രണ്ട്‌ അണ്ഡാശയങ്ങളും ഓരോ അണ്ഡങ്ങളെ പുറപ്പെടുവിക്കാറുണ്ട്‌.

അസാമാന്യ ശക്തിയുള്ള ഉള്‍ഭിത്തികളാണ്‌ ഗര്‍ഭാശയത്തിനുള്ളത്‌. ഒരു തരം ശ്‌ളേഷ്‌മ ചര്‍മം കൊണ്ട്‌ ഗര്‍ഭാശയ ഉള്ളറ മുഴുവന്‍ ആവരണം ചെയ്‌തിരിക്കുന്നു. ഓരോ ആര്‍ത്തവ ശേഷവും ഈ ഉള്‍ഭിത്തിയുടെ ചര്‍മം നേര്‍ത്തിരിക്കുകയും തുടര്‍ന്ന്‌ കട്ടി കൂടിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഈസ്‌ട്രോജന്റെയും പ്രോജസ്റ്ററോണിന്റെയും പ്രവര്‍ത്തന ഫലമായി ഉള്‍ഭിത്തിയുടെ ചര്‍മത്തില്‍ സൂക്ഷ്‌മ രക്തക്കുഴലുകള്‍ വര്‍ധിക്കുന്നു. ഗര്‍ഭധാരണം നടന്നാല്‍ ഭ്രൂണത്തെ സംരക്ഷിക്കാനും, ഗര്‍ഭധാരണം ഉണ്ടാകാതെ വരുമ്പോള്‍ ആര്‍ത്തവ രക്തമായി പുറത്തേക്ക്‌ തള്ളാനും ഇങ്ങനെയാണ്‌ സജ്ജീകരണങ്ങള്‍ ഉണ്ടാകുന്നത്‌. അതായത്‌ ഓരോ ആര്‍ത്തവം കഴിയുമ്പോഴും ഗര്‍ഭാശയത്തിനുള്ളില്‍ ഒരു പുതിയ അകംപാളി രൂപം കൊള്ളുന്നു.

ഗര്‍ഭാശയവും അണ്ഡാശയവും തമ്മില്‍ ബന്ധിപ്പിക്കുന്ന അണ്ഡവാഹിനിക്കുഴലിന്‌ 10-15 സെ മീ നീളമുണ്ടായിരിക്കും. അണ്ഡാശയത്തില്‍ നിന്നും പാകമായ അണ്ഡത്തെ ഗര്‍ഭാശയത്തിലെത്തിക്കുകയാണിവയുടെ ധര്‍മം. അണ്ഡം അണ്ഡവാഹിനി വഴി ഗര്‍ഭാശയത്തിലെത്തുന്നതിനിടയില്‍ പുരുഷബീജത്തെ കണ്ടുമുട്ടുകയാണെങ്കില്‍ അവ ഒന്നിച്ച്‌ ഭ്രൂണമായിത്തീരുന്നു. ഭ്രൂണം ഗര്‍ഭാശയത്തില്‍ വളരുന്നതോടൊപ്പം ഗര്‍ഭാശയവും വികസിക്കുന്നു. 200 ദിവസങ്ങളാണ്‌ ഗര്‍ഭാശയം ഭ്രൂണത്തിന്‌ സംരക്ഷണം നല്‍കുന്നത്‌. അതിനിടയില്‍ ഭ്രൂണം ഒരു മനുഷ്യ രൂപമായി മാറുന്നു. പ്രസവത്തിനു തൊട്ടുമുമ്പ്‌ ഗര്‍ഭാശയത്തിന്‌ അവിവാഹിതയുടെ ഗര്‍ഭാശയത്തിന്റെ ഏകദേശം 20 ഇരട്ടി തൂക്കം ഉണ്ടാകുന്നു. പ്രസവത്തെത്തുടര്‍ന്ന്‌ സങ്കോചിച്ച്‌ പൂര്‍വസ്ഥിതിയെ വ്യാപിക്കാനുള്ള ശക്തിയും ഗര്‍ഭാശയത്തിനുണ്ട്‌.

കൂടുന്ന സിസേറിയന്‍

സുഖകരമായ പ്രസവം പ്രതീക്ഷിക്കുന്നവരാണ്‌ എല്ലാവരും. എന്നാല്‍ എല്ലായ്‌പ്പോഴും ഭാഗ്യം തുണക്കണമെന്നില്ല. നിരവധി പ്രതിസന്ധികള്‍ അഭിമുഖീകരിക്കേണ്ടിവരും. കുട്ടിയുടെ കിടപ്പിലെ തകരാറുകള്‍, ഗര്‍ഭാശയം സങ്കോചിക്കുന്നതിലുള്ള ക്രമക്കേടുകള്‍, ഗര്‍ഭാശയ മുഴ തുടങ്ങിയ ഒട്ടേറെ കാര്യങ്ങള്‍ പ്രസവത്തെ പ്രതികൂലമാക്കുന്നു. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ഓപ്പറേഷന്‍ ആവശ്യമായിവരാം. ഇത്തരം ഓപ്പറേഷന്‍ സിസേറിയന്‍ എന്നാണ്‌ അറിയപ്പെടുന്നത്‌.

കേരളത്തില്‍ സിസേറിയനുകളുടെ എണ്ണം കൂടുന്നുവെന്നാണ്‌ കണക്ക്‌. പണ്ട്‌ സിസേറിയന്‍ എന്നു കേട്ടാല്‍ ഒരു ഞെട്ടലുണ്ടായിരുന്നു. ഇന്ന്‌ ഇതൊരു ആശ്വാസമാണെത്രെ. ഇത്‌ വെറുതെ പറയുന്നതല്ല. ലോകാരോഗ്യ സംഘടനയുടെ പഠനങ്ങള്‍ തെളിയിച്ചതാണ്‌.

വളരെ സങ്കീര്‍ണമായ ഒരു പ്രക്രിയയാണ്‌ പ്രസവം. അതുകൊണ്ടുതന്നെ അവിചാരിതമായ ചില അടിയന്തര സാഹചര്യങ്ങള്‍ മൂലം കുഞ്ഞിന്റെയോ അമ്മയുടെയോ ജീവന്‌ ഭീഷണിയുണ്ടാവാം. ഇത്തരം അവസരങ്ങളിലാണ്‌ ഗര്‍ഭപാത്രം തുറന്ന്‌ കുഞ്ഞിനെ പുറത്തെടുക്കേണ്ടിവരുന്നത്‌.

ഒരു രാജ്യത്ത്‌ സിസേറിയന്റെ എണ്ണം 15 ശതമാനത്തില്‍ കൂടാന്‍ പാടില്ലെന്ന്‌ ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്നു. ശാസ്‌ത്ര സാഹിത്യ പരിഷത്തിന്റെ പഠനപ്രകാരം 1987ല്‍ കേരളത്തില്‍ നടക്കുന്ന പ്രസവങ്ങളില്‍ 11 ശതമാനം മാത്രമായിരുന്നു സിസേറിയനുകള്‍. 1996 ആയപ്പോഴേക്കും 21 ശതമാനമായി. 98-99 ലെ നാഷണല്‍ ഫാമിലി ഹെല്‍ത്ത്‌ സര്‍വേ പ്രകാരം കേരളത്തിലെ നഗരങ്ങളില്‍ 35 ശതമാനവും ഗ്രാമങ്ങളില്‍ 29 ശതമാനവും സിസേറിയനുകള്‍ നടക്കുന്നു. കേരളത്തിലെ സ്വകാര്യ ആശുപത്രികളില്‍ 45 മുതല്‍ 50 ശതമാനം വരെ സിസേറിയനുകള്‍ നടക്കുന്നുണ്ട്‌.

സാധാരണ പ്രസവങ്ങളില്‍ ശിശുവിന്റെ തലയുടെ ഊര്‍ദ്ധ്വഭാഗമാണ്‌ ആദ്യം പുറത്തുവരേണ്ടത്‌. എന്നാല്‍ ചില സാഹചര്യങ്ങളില്‍ തലയുടെ മറ്റു ഭാഗങ്ങളോ കാലുകളോ ആദ്യം പുറത്തു വരുന്നത്‌ അപൂര്‍വമാണ്‌. ഇത്തരം സാഹചര്യത്തില്‍ ഓപ്പറേഷന്‍ അനിവാര്യമാണ്‌. ശിശുവിന്റെ അംഗവൈകല്യങ്ങള്‍ പ്രസവത്തിന്‌ തടസ്സം സൃഷ്‌ടിക്കുന്നു. പ്രസവിക്കുമ്പോള്‍ ഇരട്ട കുഞ്ഞുങ്ങളോ രണ്ടില്‍ കൂടുതല്‍ കുഞ്ഞുങ്ങളോ ഉണ്ടായിരിക്കുക തുടങ്ങിയവയും ഗര്‍ഭിണിയുടെ പ്രായവും പ്രസവത്തിന്റെ പ്രതികൂലാവസ്ഥക്ക്‌ കാരണമാകും. 19 മുതല്‍ 25 വയസ്സുവരെയാണ്‌ ആദ്യ പ്രസവത്തിന്‌ പറ്റിയ പ്രായം. 19 വയസ്സില്‍ കുറവുള്ള സാഹചര്യത്തില്‍ കുഴപ്പങ്ങളുണ്ടാകാനിടയുണ്ട്‌. പൊതുവേ സിസേറിയന്‍ ആവശ്യമായിരുന്ന ഘടകങ്ങള്‍ താഴെ പറയുന്നു.

ഗര്‍ഭസ്ഥ ശിശുവിന്റെ കിടപ്പ്‌ ശരിയായ രീതിയിലല്ലെങ്കില്‍

ഗര്‍ഭിണിയുടെ പ്രായം 30 വയസ്സിനു മുകളിലാണെങ്കില്‍

Leave a comment